വിജയ്മല്യയെ ഇന്ത്യക്ക് കൈമാറുവാന്‍ ബ്രിട്ടന്‍റെ സമ്മതം

ലണ്ടന്‍ : രാജ്യത്തെ ബാങ്കുകളില്‍ നിന്നും  കോടികള്‍ കടം വാങ്ങിയ ശേഷം  നാടുവിട്ട വിവാദ മദ്യ വ്യവസായി വിജയ്മല്യയെ ഇന്ത്യക്ക് കൈമാറുവാന്‍ ബ്രിട്ടന്‍റെ സമ്മതം. മല്യയെ സംബന്ധിച്ച്​ രേഖകളും ബ്രിട്ടൻ ഇന്ത്യയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. കുറ്റവാളികളെ കൈമാറുന്നത്​ സംബന്ധിച്ച്​ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലവിൽ കരാറുണ്ട്​. കരാറി​െൻറ അടിസ്ഥാനത്തിൽ വിജയ്​ മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ബ്രിട്ടീഷ്​ പ്രധാനമന്ത്രി തേരാസ മെയുടെ സന്ദർശന വേളയിൽ മല്യയുൾപ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന്​ ആവശ്യം ബ്രിട്ടനും ഉയർത്തിയിരുന്നു. വായ്​പ നൽകിയ ബാങ്കുകളെ വഞ്ചിച്ച്​ 2016ലാണ്​ മല്യ രാജ്യം വിട്ടത്​.  മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറിയിരുന്നു. മല്യ ഇപ്പോൾ ബ്രിട്ടനിലാണ്​ ഉള്ളതെന്നാണ്​ അന്വേഷണ എജൻസികളുടെ കണക്ക്​ കൂട്ടൽ. 9000 കോടിരൂപയാണ് മല്യ പല ബാങ്കുകളില്‍ നിന്നും കടമായി വാങ്ങിയത്. കടം തിരിച്ചടയ്ക്കുവാന്‍ ബാങ്കുകള്‍ സമ്മര്‍ദം തുടങ്ങിയ സമയം മല്യ നാടുവിടുകയായിരുന്നു.