പള്ളിവികാരി പീഡിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു ; സംഭവം കണ്ണൂരില്‍

കണ്ണൂരില്‍ പള്ളി വികാരിയുടെ പീഡനത്തിനു ഇരയായ   പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു . സംഭവത്തില്‍ പേരാവൂരില്‍ പള്ളിവികാരിക്കെതിരെ പോലീസ് കേസെടുത്തു. വികാരി റോബിന്‍ വടക്കുംഞ്ചേരിക്കെതിരെയാണ് കേസെടുത്തത്.  പ്രസവത്തെ തുടര്‍ന്ന്‍ ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ  കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആദ്യം സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതു എന്നാണു പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്.