പണം നല്‍കിയില്ല എങ്കില്‍ സിനിമാ നടിയെയും അമ്മയെയും കൊലപ്പെടുത്തും എന്ന് ഭീഷണി

മുംബൈ: ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരയിലുള്ള ആലിയാ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്കാണ്  വധഭീഷണി ഉണ്ടായിരിക്കുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ മകളാണ് ആലിയാ. മഹേഷ്‌ ഭട്ട് തന്നെയാണ് ഭീഷണിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കുറച്ച് ദിവസങ്ങളായി തനിക്ക് ഭീഷണി മുഴക്കിയിട്ടുള്ള അജ്ഞാത സന്ദേശങ്ങളും കോളുകളും വരുന്നുവെന്നും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകളെയും ഭാര്യയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹേഷ് ഭട്ട് പറയുന്നു.  സംഭവത്തെ തുടര്‍ന്ന് മഹേഷ് ഭട്ട് മുംബൈയിലെ ജുഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.  2014 ല്‍ മഹേഷ് ഭട്ടിനെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 13 പേരടങ്ങുന്ന ഗുണ്ടാസംഘത്തെയാണ് ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.  താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുക എന്നത് മുംബൈ  അധോലോകത്തിന്‍റെ മുഖ്യവരുമാനങ്ങളില്‍ ഒന്നാണ്.