ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു ; വധു നടിയും ഗായികയും

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് അഭിനേത്രിയും ഗായികയുമായ സബാ ആസാദ് ആണ് വധു. ഇരുവരും നവംബറില്‍ വിവാഹിതരാകും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് കി ന്യൂസ് എന്ന വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് ചുവടി പിടിച്ച് നിരവധി ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരണ്‍ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് സബയുമായുള്ള ബന്ധം ഹൃത്തിക് റോഷന്‍ പരസ്യമായി വെളിവാക്കുന്നത്. ഇരുവരും കൈകോര്‍ത്ത് പിടിച്ച് പിറന്നാള്‍ പാര്‍ട്ടിയില്‍ എത്തിയത് ചര്‍ച്ചയായിരുന്നു. 2022 ആദ്യത്തോടെയാണ് സബയും ഹൃത്തിക് റോഷനും തമ്മില്‍ പ്രണയം മൊട്ടിടുന്നത്.

ഗായിക കൂടിയായ സബ ആസാദ് ലോകത്തെ തന്നെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നായ ലോലപലൂസയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു.അന്ന് പരിപാടി കാണാന്‍ ഹൃത്തിക് റോഷനും മകന്‍ ഹൃദാന്‍ റോഷനും മുന്‍ ഭാര്യ സുസെയ്ന്‍ ഖാനും എത്തിയിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണു ഹൃതിക്കും ആദ്യ ഭാര്യ സുസെയ്ന്‍ ഖാനും വിവാഹിതരായത്. എന്നാല്‍ കുട്ടികള്‍ ജനിച്ചതിനു പിന്നാലെ ഇരുവരും അകലുകയായിരുന്നു. കൂടാതെ ഇടക്കാലത്തു കങ്കണ റാവൂത്തുമായുള്ള ഹൃതിക്കിന്റെ ബന്ധം പുറത്തു വന്നത് ഇരുവരും അകലാന്‍ കാരണമായി.