ഭാര്യയുമായുള്ള ലൈംഗികരംഗങ്ങള്‍ ഫേസ്ബുക്കിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍ ; പിന്നില്‍ തൃശൂര്‍ സ്വദേശിയും
ഹൈദരാബാദ് : ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിനെ കാണിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍. ഫേസ്ബുക്ക് വഴി ലൈവ് കാണിച്ച ഇയാള്‍ അതെ രംഗങ്ങള്‍ പണത്തിനായി അശ്ലീല വെബ്‌സൈറ്റിന് വില്‍ക്കുകയും ചെയ്തിരുന്നു. 2016 നവംബര്‍ മാസത്തിലാണ് സൈബര്‍ ക്രൈം വിഭാഗത്തിന് യുവാവിന്റെ ഭാര്യയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ യുവതിയുടെ പരാതി ലഭിക്കുന്നത്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ്, വീഡിയോ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ഒരാളുടെ കമ്പ്യൂട്ടറില്‍നിന്നായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. ഒരു സൈറ്റില്‍ നിന്ന് ലഭിച്ച വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് മറ്റു സൈറ്റുകളിലേക്ക് പ്രചരിപ്പിക്കുകയുമായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. ലാപ്‌ടോപ്പില്‍ ക്യാമറ ഓണ്‍ചെയ്ത് രംഗങ്ങള്‍ ലൈവായി പുറത്തുവിടുകയും ഭാര്യ അറിയാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമ കാണിക്കുകയുമായിരുന്നു. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം വ്യക്തമാകാത്തതിലാണ് സംശയം ഭര്‍ത്താവിലേക്ക് നീണ്ടത്. ഇവരെ തിരിച്ചറിയും എന്നതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യംചെയ്യുകയും ഇയാളുടെ ഇമെയില്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തപ്പോഴാണ് പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ചെറുപ്പം മുതല്‍ അസ്ലീല ദൃശ്യങ്ങള്‍ക്ക് അടിമയായ യുവാവ് താന്‍തന്നെയാണ് തന്റെ ഭാര്യയോടൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചതെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയറിയാതെ ലാപ്‌ടോപ് കാമറ ഓണ്‍ചെയ്തു വെക്കുകയായിരുന്നു, ഇയാള്‍. ഭാര്യയ്ക്ക് സംശയം തോന്നാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമയും വെച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ തന്റെ മുഖം വ്യക്തമാകാത്ത വിധത്തിലായിരുന്നു ഇയാള്‍ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.