വരവിലേ റെക്കോര്‍ഡ് തീര്‍ത്ത് ബാഹുബലി 2; നാളെ മുതല്‍ കാണനിരിക്കുന്നതെന്ത്

റെക്കോര്‍ഡുമായി തന്നെയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയ്യറ്റില്‍ എത്തുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിങ്ങിനാണ് ചിത്രം ഒരുങ്ങിയത്. ആകെ 9000 തിയ്യറ്ററുകളിലാണ് ചിത്രം ആദ്യ ദിനം എത്തുക. ഇന്ത്യന്‍ സിനിമയെ മാറ്റിറിക്കുന്നതായിരിക്കും ബാഹുബലി 2 എന്ന് സംവിധായകന്‍ രാജമൗലി നേരത്തേ അവകാശപ്പെട്ടിരുന്നു. 24 മണിക്കുറിനുള്ളില്‍ തന്നെ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടിയിട്ടില്ലാത്ത അന്താരാഷ്ട്ര ശ്രദ്ധയാണ് ബാഹുബലിക്ക് ലഭിച്ചിരിക്കുന്നത്. യു.എസ്സില്‍ മാത്രം 1,100 സ്‌ക്രീനുകളിലാണ് ബാഹുബലി റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

കേരളത്തില്‍ എ ക്ലാസ്, ബി ക്ലാസ്,സി.ക്ലാസ് എന്നീ വ്യത്യാസങ്ങളില്ലാതെ ചിത്രം തിയ്യറ്ററിലെത്തും. കേരളത്തിലെ ആരാധകരില്‍ അധികവും ടിക്കറ്റ് കിട്ടാതെ നിരാശപ്പെട്ടിരിക്കുന്നവരാണ്. നേരത്തെ തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. 2015ല്‍ തീര്‍ത്ത ബാഹുബലി ആരവം 2017ലും രാജമൗലിക്കും സംഘത്തിനും ആവര്‍ത്തിക്കാനാകുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. ചിത്രം നാളെ തിയ്യറ്ററുകളിലെത്തും.