ഉത്തരം കിട്ടി ?… എന്തിനാണ് കട്ടപ്പ ബാഹുബലിയെ…. ചിത്രത്തിന് മികച്ച പ്രതികരണം
ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ആരാധക ഹൃദയങ്ങളില്‍ ബാഹുബലി ദി കണ്‍ക്ലൂഷന്‍ നിറഞ്ഞാടി. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന വര്ഷം നീണ്ട കാത്തി രിപ്പിനു വിരാമമായി.
നിറഞ്ഞ സദസ്സില്‍ നിറ കയ്യടികളോടെ ആയിരുന്നു ബാഹുബലിയുടെ ആദ്യ പ്രദര്‍ശനം .സാങ്കേതിക മികവുകൊണ്ടും തിരക്കഥയിലെ വ്യക്തതകൊണ്ടും ബാഹുബലി തീര്‍ത്തും വിസ്മയിപ്പിച്ചു എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
ഒന്നാം ഭാഗത്തേക്കാള്‍ വളരെ മികച്ചതാണ്.ഇത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഒരു സംഭവമായിരിക്കും . സാങ്കേതിക തികവ് മാത്രമല്ല അതിലുപരി ദൃശ്യവിസ്മയം കൂടി ആണിത്. (ബി. ഉണ്ണി കൃഷ്ണന്‍- ചലച്ചിത്ര സംവിധായകന്‍)
പ്രഭാസ് എന്ന നടന്റെ വര്‍ഷങ്ങള്‍ നീണ്ട ശ്രമം ചിത്രത്തില്‍ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ശരീരഭാരം കൂട്ടിയും മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കാതെയും ഒരു ചിത്രത്തിന് വേണ്ടി അദ്ദേഹം കാണിച്ച അര്‍പ്പണം കൂടി ചിത്രത്തിന്റെ മികവില്‍ എടുത്തു പറയാവുന്നതാണ്. കൊച്ചിയില്‍ മാത്രം 100 തിയ്യറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.വരുന്ന ഒരാഴ്ചത്തേക്ക് കേരളത്തിലെ ഒട്ടുമിക്ക തിയ്യറ്ററുകളിലും ഹൗസ്ഫുള്‍ ആണ്.