വിവാദ ബാഹുബലി: സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിക്കെതിരെ കേസ് , ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വരുമോ???

തിയ്യറ്ററുകളില്‍ റെക്കോര്‍ഡുകളുമായി തകര്‍ത്തോടുന്ന ബാഹുബലിയുടെ രണ്ടാഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനെപ്പറ്റി പുതിയ വിവാദം. സിനിമയില്‍ തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്ന സംഭാഷണമുണ്ടെന്നു കാണിച്ച് സംവിധായന്‍ രാജമൗലിക്കെതിരെ കേസുമായി രംഗത്തെത്തിയിരിക്കുകയാണ് കടിക സമുദായാംഘങ്ങളുടെ സംഘടനയായ തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതി.

കടിക ചീക്കട്ടി എന്ന സത്യരാജ് അനശ്വരമാക്കിയ കട്ടപ്പയുടെ ഡയലോഗാണ് സംഘടനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന കടിക എന്ന വാക്ക് തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് പുതിയ പരാതി.

ഇറച്ചി വെട്ടും വില്‍പ്പനയും ഞങ്ങളുടെ കുലത്തൊഴിലാണ് സിനിമയില്‍ കാണിക്കുന്നതുപോലെ ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവരല്ലെന്നും സാമൂഹ്യ വിരുദ്ധരല്ലെന്നും സംഘടന നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.സംഘടന ബന്‍ജാര ഹില്‍സ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അടിയന്തിരമായി പ്രശ്‌നത്തിലിടപെട്ട് ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.