വരന്‍റെ സുഹൃത്തുക്കളുടെ ന്യൂ ജെന്‍ കല്യാണ പേക്കൂത്ത് കണ്ട് സ്ത്രീകള്‍ ബോധംകെട്ടു ; സംഭവം മലപ്പുറത്ത്

കല്യാണത്തിന്റെ പേരില്‍ ഇപ്പോല്‍ നമ്മുടെ നാട്ടില്‍ നടന്നുവരുന്ന ചില ആഡംബരങ്ങള്‍ കണ്ടാല്‍ കൈ ഇല്ലാത്തവര്‍ വരെ ഇതൊക്കെ കാട്ടിക്കൂട്ടുന്നവരെ  അടിക്കുവാന്‍ ഒന്ന് ആഗ്രഹിക്കും. കാരണം വിനോദം എന്ന പേരില്‍ കണ്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള ചെറ്റത്തരങ്ങള്‍ ആണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ എന്ന്‍ പറയപ്പെടുന്നവര്‍ പല ഇടങ്ങളിലും കാട്ടിക്കൂട്ടുന്നത്. ഒരു രസം എന്ന് പറയാം എങ്കിലും പലപ്പോഴും മാന്യതയുടെ  സീമകള്‍ ലംഘിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്.  അത്തരത്തില്‍ ഒരു സംഭവമാണ് മലപ്പുറത്ത് ഉണ്ടായത്. മലപ്പുറം എടപ്പാളിനടുത്ത് കണ്ടകത്താണ്  സംഭവം. വധുവിനെയും കൊണ്ട് പുറപ്പെട്ട വാഹനത്തിന്റെ പിന്നാലെ വരന്റെ സുഹൃത്തുക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഉണ്ടാക്കിയ കോപ്രായങ്ങള്‍ വധുവിന്റെ ബന്ധുക്കള്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന്‍ വധുവിന്റെ ബന്ധുക്കളെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. നേരത്തെ ഇവരുടെ പേക്കൂത്ത് കണ്ടു പല സ്ത്രീകളും ബോധരഹിതരായിരുന്നു. അവസനം നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ ആണ് യുവാക്കള്‍ തിരികെ പോകുവാന്‍ തയ്യാറായത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.