ഐ പി എല്ലില്‍ വീണ്ടും വാതുവെപ്പ് ; മൂന്നുപേര്‍ പിടിയില്‍

വീണ്ടും വാതുവെപ്പ് വിവാദത്തില്‍ മുങ്ങി ഐ പി എല്‍. മെയ് 10ന് നടന്ന ഗുജറാത്ത് ലയണ്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്  മത്സരത്തിനിടെ ഹോട്ടലില്‍ വതുവെപ്പ് നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വാതുവെപ്പ് ഇപ്പോഴും തുടരുന്നു എന്ന് ലോകം അറിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നും 40.90 ലക്ഷം രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. വാതുവെപ്പില്‍ കളിക്കാര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് വിശദ അന്വേഷണം നടത്തിവരുകയാണ്. വാതുവെപ്പില്‍ ഗുജറാത്ത് ലയണ്‍സിലെ ചില താരങ്ങള്‍ക്ക്പ ങ്കുണ്ടെന്നാണ്  വിവരം.ഒരു അണ്ടര്‍ 19 താരമുള്‍പ്പെടെ രണ്ടു കളിക്കാരെ  പൊലീസ്  ചേദ്യം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തു. 2013ല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്  വിലക്ക്  നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്സ് , രാജസ്ഥാന്‍ റോയല്‍സ്  ടീമുകള്‍ക്ക്  പകരമായെത്തിയ ടീമുകളിലൊന്നാണ്  ഗുജറാത്ത്  ലയണ്‍സ്.