കലാഭവന്‍ മണിയുടെ പാഡിയില്‍ പീഡനശ്രമം നടന്നതായി റിപ്പോര്‍ട്ട്
ചാലക്കുടി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞു അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പാഡിയില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതി നല്കി.
കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചതിനുശേഷമാണ് തുടര്‍നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കു എന്നാണു പോലീസ് ഭാഷ്യം.
കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല.







