കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേരള സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് കാണിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ജാതിവിവേചനം കാണിച്ചുവെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്നാരോപിച്ച് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.