യുപിയില്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് മനുഷ്യ ജീവന്‍,പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു
ഉത്തര്‍ പ്രദേശില്‍ പശുവിനെ വാഹനം ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. 60 വയസ്സുള്ള ഉഷാദേവി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരകുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ ഹരിയ പട്ടണത്തിലാണ് സംഭവം.
ഇവര്‍ റോഡിലൂടെ നടന്നു പോകുമ്പോഴാണ് യു.പി. പൊലീസിന്റെ ഡയല്‍ 100 ജീപ്പ് വന്നത്. വണ്ടിക്ക് മുന്നിലേക്ക് വന്ന ഒരു പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ജീപ്പ് വെട്ടിച്ചുമാറ്റുകയും റോഡിന്റെ അരികിലൂടെ കടന്നു പോകുകയായിരുന്ന ഉഷാദേവിക്ക് മേല്‍ പാഞ്ഞു കയറുകയുമായിരുന്നു.ഉഷാദേവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.