‘ഇതാണോ കോടതിയുടെ ജോലി’ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. പിഴ ഈടാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കും വിധത്തിലുള്ള ഇത്തരം ഹര്‍ജികള്‍ എന്തിനാണ് നിങ്ങള്‍ ഫയല്‍ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?ഇതാണോ കോടതിയുടെ ജോലിയെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് ചോദിച്ചു.
ഗോവന്‍ഷ് സേവ സദന്‍ എന്ന എന്‍ജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു.









