സ്ഥലമില്ല ; വീടിന്റെ ചവിട്ടുപടിയില്‍ മൃതദേഹം സംസ്‌കരിച്ചു ; അങ്ങ് ബീഹാറിലോ ഗുജറാത്തിലോ അല്ല നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍
മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാടിനെ പറ്റി കുറ്റവും കുറവും പറയുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി അവരെ തെറിയഭിഷേകം നടത്തി ഏവരും പറയുന്ന ഒന്നാണ് കേരളം സ്വര്‍ഗ്ഗമാണ് ദൈവത്തിന്‍റെ സ്വന്തം നാടാണ്. നിങ്ങളുടെ ഗുജറാത്ത്, ബീഹാര്‍, ബംഗാള്‍ എന്നിവയെ പോലെ അല്ല എന്നൊക്കെ. എന്നാല്‍ ഹൃദയത്തില്‍ കൈവെച്ച് നമുക്ക് ഉറപ്പിച്ചു പറയുവാന്‍ സാധിക്കുമോ കേരളം ഇപ്പോഴും ദൈവത്തിന്‍റെ സ്വന്തം നാടാണ് എന്ന്. അല്ല എന്ന് തന്നെ പറയാം. കാരണം മരിച്ച ഒരാളിന്‍റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പോലും സ്ഥലമില്ലാത്ത ദയനീയാവസ്ഥയിലാണ് കേരളം ഇപ്പോള്‍. കോഴിക്കോട് കൂരാച്ചുണ്ടിലെ പൂവത്തുചോല ലക്ഷം വീട് കോളനിയിലാണ് സംഭവം നടന്നത്. ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചവിട്ടുപടിയിലാണ് സംസ്‌ക്കരിച്ചത്. ഇത് ഇപ്പോള്‍ നടന്ന ഒറ്റപ്പെട്ട ഒരു സംഭാവമല്ല അടുക്കള പൊളിച്ചും വിറകുപുര പൊളിച്ചുമാണ് പൂവത്തുംചോല നാലുസെന്റെ് കോളനിയിലെ കുടുംബങ്ങള്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. ഇരുപത്തിയഞ്ച് വീടുകളാണ് കോളനിയിലുള്ളത് എല്ലാവര്‍ക്കും നാല് സെന്റ് വീതമാണ് സ്ഥലമുള്ളത്. ശ്മശാനത്തിന് സ്ഥലമേറ്റെടുത്തെങ്കിലും കൂരാച്ചുണ്ട് പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ ദുരിതം തുടരുകയാണ് എന്ന് സ്ഥലവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനി പറയു നമ്മുടെ നാട് ഇപ്പോളും ദൈവത്തിന്‍റെ സ്വന്തം നാട് തന്നെയാണോ.