സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്
ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ തയ്യാറാവണമെന്നാണ് സത്‌ന ജില്ലയിലെ കര്‍ഷകരോട് കോണ്‍ഗ്രസ് നേതാവ് ദിലീപ് മിശ്ര. മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകവേ പോരാട്ടം ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് കോണ്‍ഗ്രസ് നേതാവ് നല്‍കിയിരിക്കുന്നത്.
ജൂണ്‍ ആറിന് നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്നതിന് വേണ്ടി സത്‌ന ജില്ലയിലെ കര്‍ഷകര്‍ ഒത്തൂകൂടിയപ്പോഴായായിരുന്നു ദിലീപ് ശര്‍മ്മയുടെ ആഹ്വാനം. പ്രതിപക്ഷത്തു നിന്നുള്ള അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കര്‍ഷകരാണ് ഇവിടെ സംഘടിച്ചിട്ടുള്ളത്. അവര്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ വെടിയുതിര്‍ക്കും. ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ജനങ്ങള്‍ സര്‍ക്കാരിനെതിരെ നേര്‍ക്കു നേര്‍ നിന്ന് വെടിയുതിര്‍ക്കണം എന്നും ദിലീപ് ശര്‍മ്മ പറഞ്ഞു.
ദിലീപ് ശര്‍മ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദിലീപ് ശര്‍മ്മയുടെ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ സത്‌ന എസ്.പി. ഉത്തരവിട്ടു.