തോക്ക്: പിസി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു

മുണ്ടക്കയം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഭവത്തില്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജിനെതിരെ കേസെടുത്തു. തൊഴിലാളികളുടെ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസെടുത്തിരിക്കുന്നത്.

മുണ്ടക്കയം എസ്റ്റേറ്റില്‍ 52 കുടുംബങ്ങളുടെ ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു പി.സി. ജോര്‍ജ്. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് പ്രശ്‌നങ്ങളിലേയ്‌ക്കെത്തിച്ചത്. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ ആരോപിച്ചു.

പ്രാണരക്ഷാര്‍ത്ഥമാണ് തോക്ക് ചൂണ്ടിയതെന്നാണ് പി.സി. ജോര്‍ജിന്റെ വാദം. തനിക്കെതിരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് രക്ഷപ്പെടാനായി താന്‍ തോക്ക് എടുത്തത്. ഇതിന് ലൈസന്‍സ് ഉളളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.