ഊത്തപ്പം സ്‌പെഷ്യല്‍…. രുചികരമായ ഈ ഐറ്റം ഒന്നു പരീക്ഷിച്ചു നോക്കൂ…

ഊത്തപ്പം സ്‌പെഷ്യല്‍

ചേരുവകള്‍

ദോശ മാവ്            ആവശ്യത്തിന്
തക്കാളി                  രണ്ട് എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള                    രണ്ട് എണ്ണം (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ്                    3 എണ്ണം (ഗ്രേറ്റ് ചെയ്തത് )
മല്ലിയില                 ആവശ്യത്തിന്
പച്ചമുളക്              3 എണ്ണം (അധികം എരിവില്ലാത്തത് )
സാമ്പാര്‍ പൊടി   മൂന്ന് ടീസ്പൂണ്‍
എണ്ണ                         ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍ വച്ച് ചൂടായി വരുമ്പോള്‍ എണ്ണ തൊട്ടു തുടയ്ക്കുക. ദോശ മാവ് പാനില്‍ ഒഴിച്ച് (തീ നന്നായി കുറച്ചുവെക്കുക) അതിലേക്ക് നമ്മള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള, ക്യാരറ്റ്, തക്കാളി, മല്ലിയില, പച്ചമുളക് എന്നിവ കുറേശ്ശെ ഇട്ടുകൊടുക്കുക ഇതിലേക്ക് കുറച്ചു എണ്ണ ഒഴിക്കുക.

കുറച്ച് സാമ്പാര്‍ പൊടി ഇട്ടുകൊടുക്കുക. അതിനുശേഷം ദോശ മറിച്ചിട്ട് അമര്‍ത്തി കൊടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോള്‍ പാനില്‍ നിന്ന് മാറ്റുക. ഇതേ രീതിയില്‍ ബാക്കിയുള്ള മാവും ചുട്ടെടുക്കുക.

കുറിപ്പ് : ഇതു കറി കൂടാതെ തന്നെ കഴിക്കാവുന്ന രുചിയുള്ള ഒരു വിഭവമാണ്.