ബീൻസ് ടൊമാറ്റോ മസാല
ബീൻസ് അരിഞ്ഞത്
സവാള അരിഞ്ഞത് – ഒരെണ്ണം
തക്കാളി – രണ്ടെണ്ണം
മുളകുപൊടി – ഒരു സ്പൂൺ
മല്ലിപ്പൊടി – അര സ്പൂൺ
മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
ജീരകം – അര ടി സ്പൂൺ
കറിവേപ്പില
ഗരംമസാല – ആവശ്യത്തിന്
പാനിൽ രണ്ടു സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ,ജീരകം പൊട്ടിച്ചശേഷം സവാള ,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക .അതിലേക്കു പൊടികൾ എല്ലാം ചേർത്ത് നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്ത് നന്നായി ഒന്നുകൂടി വഴറ്റുക .അടച്ചു വെച്ച് തക്കാളി വേവിക്കണം .അതിനു ശേഷം ബീൻസ് ,ഉപ്പു ചേർത്ത് വഴറ്റി അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം .ഇടക്കിടക്ക് ഇളക്കി കൊടുക്കണം. ബീൻസ് കഴിക്കാത്തവർക്ക് വരെ ഈ കറി ഇഷ്ടമാവും ..ചപ്പാത്തിക്കും ,ചോറിനും ബെസ്റ്റ് ആണ് .മസാലയിലും ,തക്കാളിയിലുമൊക്കെ കിടന്നു വേവുന്നതുകൊണ്ടു ഒരു പ്രത്യേക സ്വാദാണ്.