പെന്‍ഷന്‍കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇത്തവണ പെന്‍ഷകാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാന്‍ കെ .എസ്.ആര്‍.ടി.സി. തീരുമാനിച്ചു. ഇതിനായി നാലു കോടി രൂപ അധികമായി കണ്ടെത്തണം. കഴിഞ്ഞ തവണ ഓണക്കാലത്ത് ഉത്സവബത്ത 750 രൂപയായിരുന്നു. പക്ഷെ ശമ്ബളം നല്‍കാന്‍ പോലും വായ്പ എടുക്കുന്ന കെ.എസ്.ആര്‍.ടി.സി ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കയിലാണ് പെന്‍ഷന്‍കാര്‍.
നിലവില്‍ കെ.എസ്.ആര്‍.ടിസി മൂന്നു മാസമായി പെന്‍ഷന്‍ വിതരണം നടത്തിയിട്ട്. പെന്‍ഷന്‍ കുടിശിക നിലനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് കോര്‍പ്പറേഷന്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. 39,702 പേര്‍ക്കാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാനുള്ളത്.
നിലവിലെ കുടിശിക തീര്‍ക്കാന്‍ 170 കോടി രൂപയുടെ വായ്പയായി ലഭിക്കാന്‍
പാലക്കാട്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.