ജോസ് കളത്തിക്കുന്നേല്‍ (55) നിര്യാതനായി
ടെസ്സിന്‍: ദീര്‍ഘകാലം സ്വിറ്റസര്‍ലണ്ടില്‍ സകുടുംബം (ടെസ്സിന്‍) ഉണ്ടായിരുന്ന ജോസ് കളത്തിക്കുന്നേല്‍(55) ഇന്നലെ പാലക്കാട് നിര്യാതനായി. ഭാര്യ സീന സ്വിറ്റസര്‍ലണ്ടില്‍ ടെസ്സിന്‍ ജില്ലാശുപത്രിയില്‍ ജോലിചെയ്യുന്നു.
മക്കള്‍: സാന്ദ്ര (മെഡിക്കല്‍ വിദ്യാര്‍ത്ഥി), സ്റ്റീവ് (വിദ്യാര്‍ത്ഥി).
സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്, കരിമ്പ കത്തോലിക്ക ദേവാലയത്തില്‍ വച്ച് നടക്കുന്നതാണ്.
ദീര്‍ഘകാലമായീ സ്വിറ്റസര്‍ലണ്ടിലെ ടെസ്സിന്‍ ജില്ലയിലെ ലൊക്കാര്‍ണോയില്‍ താമസിക്കുന്ന ട്രീസ വെട്ടിക്കല്‍ പരേതന്റെ സഹോദരിയും, സ്വിസ് മലയാളികള്‍ക്ക് സുപരിചിതനായ വെട്ടിക്കല്‍ പാപ്പച്ചന്‍ സഹോദരി ഭര്‍ത്താവുമാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍