ജോസ് നിലവൂരിന്റെ പിതാവ് കുര്യന്‍ എന്‍. ജെ. അന്തരിച്ചു

വിയന്ന/കുടയത്തൂര്‍: നിലവൂര്‍ കുര്യന്‍ എന്‍. ജെ. (88) നിര്യാതനായി. വിയന്നയില്‍ ബിസിനസ് ചെയുന്ന ജോസ് (ജോസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ്), ടോമി നിലവൂര്‍, സ്വിറ്റ്സര്‍ലന്‍ഡിലുള്ള ആന്റോ എന്നിവരുടെ പിതാവാണ്. പത്‌നി ഏലിക്കുട്ടി കുര്യന്‍.

മൃതസംസ്‌കാര ശുശ്രുഷകള്‍ ഡിസംബര്‍ 31ന് ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിയോടുകൂടി കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയസെമിത്തേരിയില്‍ സംസ്‌കരിക്കും.

പരേതനുവേണ്ടിയുള്ള വി.കുര്‍ബാന ഡിസംബര്‍ 29ന് വൈകിട്ട് 7.15ന് എസ്ലിംഗിലുള്ള (1220 Wien) സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ ഉണ്ടായിരിക്കും.

മക്കള്‍:
ജെസ്സി വെട്ടിക്കുഴിയില്‍ (കലയന്താനി)
ജോസ് നിലവൂര്‍ (ഓസ്ട്രിയ)
ഷൈനി ജോസി നെല്ലംകുഴി (ഓസ്‌ട്രേലിയ)
ആന്റോ നിലവൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്)
ടോമി നിലവൂര്‍ (ഓസ്ട്രിയ)
സോളി സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം)

മരുമക്കള്‍:
സിറിയക്ക് വെട്ടിക്കുഴിയില്‍ (കലയന്താനി)
ഫിലോമിന കളപ്പുരപാറപ്പുറം (ഓസ്ട്രിയ)
ജോസി നെല്ലംകുഴി (മേലുകാവ്)
ജീന മാത്യു നെടുവയലില്‍ (സ്വിറ്റ്സര്‍ലന്‍ഡ്)
ജൂലി പോളക്കുളം (ഓസ്ട്രിയ)
സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം)