സൈമണ്‍ കെ മാന്തുരുത്തില്‍ ഡാളസില്‍ അന്തരിച്ചു

ഡാളസ്: കോട്ടയം കൈപ്പുഴയില്‍ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും മകനായ സൈമണ്‍ മാന്തുരുത്തില്‍ (75) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ലിസമ്മ ഇഗ്‌നേഷ്യസ് കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം.

മക്കള്‍: റോയ് സൈമണ്‍, ഡോ. റൂബിന്‍ സൈമണ്‍
മരുമക്കള്‍: സ്മിത, ഡോ.ഷീന സൈമണ്‍
കൊച്ചുമക്കള്‍: റയന്‍, സ്‌കൈലര്‍, ആഷര്‍, ബെഞ്ചമിന്‍

പൊതുദശനം ഒക്ടോബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (4922 Rosehill Rd, Garland, TX 75043) നടക്കും.

സംസ്‌കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (3900 Rowlett Rd, Rowlett, TX 75088) സംസ്‌കാരം നടക്കും.