തമിഴ്‌നാട് വിശ്വാസ വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ നാല് വരെ നീട്ടി. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ പക്ഷവും ഡി.എം.കെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
വിശ്വാസവോട്ടെടുപ്പിനായി നിയമസഭ ഉടന്‍ വിളിച്ചു കൂട്ടാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനാണ് ഹൈക്കോടതിയെ സമീപിച്ചത്.
പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം. എല്‍. എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ദിനകരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാലിന്‍ ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് മാറ്റിയാല്‍ 233 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണ വേണം. ദിനകര പക്ഷം അവകാശപ്പെടുന്ന 21 എം.എല്‍.എമാര്‍ പ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ പളനി സ്വാമി സര്‍ക്കാര്‍ പിരിച്ചു വിടേണ്ടി വരും.