മോദിയെ ട്രോളി ശശി തരൂര്‍; പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാ….

ഇന്നലെ രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാാണ് 2019 മാര്‍ച്ചിനുള്ളില്‍ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്നത്. എന്നാല്‍ കേരളം സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തില്‍ കേന്ദ്രത്തിനു മുന്നേ കുതിച്ചു.

ഇന്നലെ മോദി രാജ്യത്തിന് പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാണെന്ന് പറഞ്ഞിരിക്കുകയാണ് ശശി തരൂര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വൈദ്യൂതികരണ പട്ടിക പുറത്ത വിട്ടാണ് തരൂര്‍ മോദിയ്ക്ക് മുന്നില്‍ കേരളത്തിന്റെ നേട്ടം അവതരിപ്പിച്ചത്.

എന്നും ഇക്കാര്യത്തില്‍ മോദിക്കെതിരെ പോരാട്ടം നയിച്ചും അല്ലാതെയുമെല്ലാം പ്രശംസ പിടിച്ചു പറ്റുന്ന ആളുകൂടിയാണ് തരൂര്‍. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിന്റെ പട്ടിക നോക്കൂ. കേരളം വീണ്ടും ഒന്നാമതാണ്. വെറുതെ പറഞ്ഞെന്ന് മാത്രം. എന്ന തലക്കെട്ടോടെയാണ് തരൂര്‍ പട്ടിക പോസ്റ്റ് ചെയ്തിരിക്കുന്നത്.