പ്രണവ് മോഹന്‍ ലാലിനു വേണ്ടി കയ്യടിക്കാന്‍ റെഡിയായിക്കോളൂ; ആദ്യ ചിത്രത്തില്‍ തന്നെ താരപുത്രന്‍ ഞെട്ടിക്കും; ഈ ചിത്രങ്ങള്‍ അത് തെളിയിക്കുന്നു
മലയാള സിനിമയിലെ താരരാജാവ്, മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമാണ് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദി. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തില്‍ വന്‍ ഫൈറ്റും സസ്‌പെന്‍സുമാണ് സംവിധായകന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനോടകം പുറത്ത് വന്ന സിനിമയിലെ ചില ആക്ഷന്‍ രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അത്യന്തം സാഹസികത നിറഞ്ഞ് നില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മെയ് വഴക്കത്തോടെയാണ് പ്രണവ് അഭിനയിച്ചതെന്നാണ് അണിയറ സംസാരം.
ചിത്രത്തിന് വേണ്ടി നായകന്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിലെ ഹൈലൈറ്റ് ഈ ആക്ഷന്‍ സീനുകളാണെന്നാണ് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പ്രണവിന്റെ പാര്‍ക്കൗര്‍ ഫൈറ്റ് സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും പ്രണവ് മലയാളി പ്രേക്ഷകരെ ഞെട്ടിക്കുമോ എന്നാണു ഏവരും ഉറ്റു നോക്കുന്നത്.
ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് വിവരം. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ആദ്യമായി മോഹന്‍ലാല്‍ ഇല്ലാത്ത ചിത്രം എന്ന പ്രത്യേകതയും ആദിക്കുണ്ട്.