മോഹന്‍ലാലിന്റെ ഏറ്റവും വലിയ പരാജയമായി മാറി എലോണ്‍ ; വേള്‍ഡ് വൈഡ് കളക്ഷന്‍ 75 ലക്ഷം

തിയറ്ററില്‍ പരാജയം തുടര്‍ന്ന് മോഹന്‍ലാല്‍. ഓ റ്റി റ്റിയില്‍ ഇറങ്ങിയ സിനിമകള്‍ വമ്പന്‍ ഹിറ്റ് ആയി എങ്കിലും മോഹന്‍ലാലിന്റെ തിയറ്റര്‍ റിലീസില്‍ ഒരു സിനിമ വിജയിച്ചിട്ടു വര്‍ഷങ്ങള്‍ ആകുന്നു. അത്തരത്തില്‍ അവസാനത്തേത് ആണ് എലോണ്‍ എന്ന ചിത്രം. ലാലേട്ടന്റെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് എലോണ്‍. പല തിയറ്ററുകളില്‍ നിന്നും എടുത്ത് മാറ്റിയ ചിത്രത്തിന് കേരളത്തില്‍ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷന്‍. ആഗോളതലത്തില്‍ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്സ് ഓഫീസ് നമ്പറുകള്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ അനുസരിച്ച്, 75 ലക്ഷം രൂപയില്‍ താഴെ മാത്രമേ കളക്ഷന്‍ ലഭിച്ചിട്ടുള്ളൂ.

ഷാജി കൈലാസ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനായ ‘എലോണ്‍’ ഈ വര്‍ഷം ജനുവരി 26ന് ആണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹന്‍ലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളില്‍ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങള്‍ ലഭിച്ചു. പാന്‍ഡെമിക് ലോക്ക്ഡൗണ്‍ കാരണം ഒരു അപ്പാര്‍ട്ട്മെന്റില്‍ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ. ‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്‌സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്. അതേസമയം മികച്ച കുറച്ചു സിനിമകള്‍ ലാലേട്ടന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.