നിഥിന്‍ കുര്യന്‍ (24) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയില്‍ നിര്യാതനായി

ജെജി മാത്യു മാന്നാര്‍

റോം: ഇറ്റലി മലയാളികളെ ദുഃഖത്തിലാഴ്ത്തി 24 കാരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മുട്ടുചിറ മഠത്തിക്കുന്നേല്‍ ബേബി കുര്യന്റെ മകന്‍ നിധിന്‍ കുര്യനാണ് അന്തരിച്ചത്. ഒക്ടോബര്‍ 17ന് രാവിലെയായിരുന്നു അന്ത്യം. റോമിലെ പോളിക്ലിനിക്കില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

രാവിലെ സമയമായിട്ടും ഉണരാതിരുന്ന നിഥിനെ അമ്മ വന്നുവിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. തലേദിവസം അത്താഴം കഴിഞ്ഞു ആഹ്ലാദത്തോടെ കിടന്നുറങ്ങിയ നിഥിന്റെ മരണം പ്രിയപ്പെട്ടവരെ തകര്‍ത്തിരിക്കുകയാണ്.

രണ്ടു വര്‍ഷം മുമ്പാണ് നിഥിന്‍ ഇറ്റലിയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒപ്പം റോമില്‍ എത്തിയത്. നിഥിന്റെ പതാവ് വാലാച്ചിറ മഠത്തിക്കുന്നേല്‍ ബേബി മല്യാന ഇടവകയുടെ പ്രസിഡന്റ് ആണ്. അമ്മ കടുത്തുരുത്തി തിരുവമ്പാടി നീഴൂര്‍ മേലേകുന്നേല്‍ വത്സമ്മ. ഇളയ സഹോദരി നിമ്മി കുര്യന്‍ കാനഡയിലാണ്.

ഇറ്റലിയിലെ മലയാളി സംഘടനകള്‍ അനുശോചിച്ചു.