61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ പാലായില്‍ തുടക്കം
പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും.നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ കായികോത്സവം ഉദ്ഘാടനം ചെയ്യുക.ഇതിന് മുന്നോടിയായി ദീപശിഖ ഇന്ന് പാലായില്‍ പര്യടനം നടത്തുന്നു.
95 ഇനങ്ങളിലായി 2558 വിദ്യാര്‍ത്ഥികളാണ് കായികോത്സവത്തിന് എത്തുന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങളെല്ലാം ഇന്ന് പാലായില്‍ എത്തും. ഇവരെ വരവേല്‍ക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പുതിയ സ്വാഗത സംഘം ഓഫീസും തുറന്നിട്ടുണ്ട്.
രജിസ്‌ട്രേഷന്‍, താമസം, ഭക്ഷണം എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുക്കിക്കഴിഞ്ഞു. നാളെ രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.