ഇറ്റലിയില്‍ നിര്യാതനായ നിധിന്‍ എം. കുര്യന്റെ (24) സംസ്‌കാരം ഒക്ടോബര്‍ 28ന്: മൃത സംസ്‌കാര ചടങ്ങുകള്‍ തത്സമയം കാണാം

റോം/കടുത്തുരുത്തി: ഇറ്റലിയില്‍ നിര്യാതനായ മഠത്തികുന്നേല്‍ നിധിന്‍ എം. കുര്യന്റെ (24) സംസ്‌കാര ശുശ്രുഷകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ കടുത്തുരുത്തി വാലാച്ചിറ, ചാക്കിരിമുക്കിലുള്ള വസതിയില്‍ ആരംഭിക്കും. ഒക്ടോബര്‍ 28ന് ഉച്ച കഴിഞ്ഞു 3.30ന് മഠത്തികുന്നേല്‍ വീട്ടില്‍ ആരംഭിക്കുന്ന ശുശ്രുഷ വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സമാപിക്കും.

നിധിന്റെ അന്ത്യകര്‍മ്മകങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. http://www.eventsonlive.com ല്‍ ചടങ്ങുകള്‍ കാണാം. വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
9567588655, 8943477379, 7034589942, 7902774263, 9526372768

Report: Jejy Mathew Mannar