പതിനാറുകാരിക്ക് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി; പുതിയ റെക്കോര്‍ഡിട്ട് മുംബൈ താരം ജെമിമ റോഡ്രിഗസ്
ഔറംഗബാദ്: വനിതകളുടെ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച് മുംബൈയുടെ പതിനാറുകാരി ജെമിമ റോഡ്രിഗസ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ നടന്ന മത്സരത്തിലാണ് ജെമിമ 163 പന്തില്‍ 202 റണ്‍സ് നേടിയത്. ജെമിമയുടെ ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റിന് 347 റണ്‍സാണ് മുംബൈ അടിച്ചെടുത്തു.
ഔറംഗബാദില്‍ നടക്കുന്ന അണ്ടര്‍ 19 സൂപ്പര്‍ ലീഗില്‍ രണ്ട് സെഞ്ചുറി നേടി ജെമിമ മിന്നുന്ന ഫോമിലാണ്. ഓപ്പണറായോ മൂന്നാമനായോ കളത്തിലെത്തുന്ന ജെമിമ വെടിക്കെട്ട് ബാറ്റിംഗ് ഇഷ്ട്ടപ്പെടുന്ന താരമാണ്. 13ാം വയസിലാണ് ജെമിമ അണ്ടര്‍ 19 ടീമിലെത്തിയത്. നാലാം വയസു മുതല്‍ കോര്‍ക്ക് ബോളില്‍ പരിശീലനം ആരംഭിച്ച താരം ഹോക്കിയില്‍ അണ്ടര്‍ 17 തലത്തിലും മുംബൈയെ പ്രതിനിധീകരിച്ചിട്ടുണ്ട്.