രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് സി.പി.എമ്മുകാര്‍ക്ക് പരിക്കേറ്റു. കൈയ്ക്കും കാലുകള്‍ക്കും വെട്ടേറ്റ പി.ജിതേഷ് (27), പി.സൂരജ് (26) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് സൂരജിനെ വെട്ടിയത്.
സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍ എസ്.ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളായി നെല്ലൂന്നി മേഖലയില്‍ സി.പി.എംആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.