സാഹ ശരിക്കും ‘സാഹസിക’നായി; ക്യാച്ച് കണ്ട് ആരാധകരുടെ കിളി പോയി; സഞ്ജു ഇതൊക്കെ കാണുണ്ടല്ലോ അല്ലെ..
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉടനടി ഒഴിവു വരാന്‍ സാധ്യതയുള്ളത് വിക്കറ്റ് കീപ്പറുടെതാണ്.കാരണം നിലവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ധോണി അടുത്ത ലോകക്കപ്പോടുകൂടി വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന വിലയിരുത്തലിലാണ്.ധോണിക്ക് ശേഷം ആര് എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ തകൃതിയായി നടക്കുന്നുണ്ട്.
ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ടെസ്റ്റില്‍ ധോണിയുടെ കുറവ് നികത്തുന്ന വൃദ്ധിമാന്‍ സാഹ തന്നെയാണ്.മലയാളി താരം സഞ്ജുവും പരിഗണനയിലുണ്ടെങ്കിലും വിക്കറ്റിനു പിന്നില്‍ കൈപ്പിടിയിലൊതുക്കുന്ന സാഹസീക ക്യാച്ചുകള്‍ ഒരല്‍പം മുന്‍തൂക്കം സാഹക്ക് നല്‍കുന്നുണ്ട്. ഈ നിലപാടിനെ പിന്തുണച്ച് ഇതിഹാസ താരം സൗരവ് ഗാംഗുലി നേരത്തെ രംഗത്തെത്തിയിരുന്നു.
Superman ‘Saha’ in Delhi pic.twitter.com/1jjRgZV1fs
— CricBoll (@mycricboll) December 4, 2017
ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സാഹ കൈപ്പിടിയിലൊതുക്കിയ അമാനുഷിക ക്യാച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷയം. ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ സന്‍ഡീര സമരവിക്രമയെ പുറത്താക്കാന്‍ സാഹയെടുത്ത മുഴുനീള ഡൈവ് ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ചത്. 117-ാം ഓവറില്‍ ഇശാന്ത് ശര്‍മ്മയുടെ പന്തിലായിരുന്നു സാഹയുടെ പറക്കല്‍. പന്ത് ബാറ്റില്‍ തൊട്ട് 0.592 സെക്കന്റുകള്‍ക്കുള്ളിലാണ് സാഹ സാഹസികമായി കൈപ്പിടിയിലാക്കിയത് എന്നതാണ് ഈ ക്യാച്ചിനെ വ്യത്യസ്തമാക്കുന്നത്.