വടക്കാഞ്ചേരിയില്‍ ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം; ആകാശത്ത് കണ്ട അഗ്‌നിവെളിച്ചത്തിന്റെ ഭീതിയൊഴിയാതെ ജനങ്ങള്‍
വടക്കാഞ്ചേരിയില്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട അഗ്‌നിവെളിച്ചം പ്രദേശവാസികളെ ആശങ്കയിലാക്കി. വടക്കാഞ്ചേരി മേഖലയിലാണു മാനത്തുനിന്ന് അജ്ഞാത വസ്തു ഭൂമിയിലേക്കു പതിക്കുന്നതെന്നു തോന്നിക്കും വിധം വൈകിട്ട് ആകാശത്ത് വെളിച്ചം പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകളോളം ഇതു ആകാശത്ത് കാണാമായിരുന്നു.
പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാര്‍ത്തയും ഇതിനു പിന്നാലെ വന്നു. ആകാശത്തുനിന്ന് ഉല്‍ക്ക പോലുള്ള എന്തെങ്കിലും വസ്തു കത്തിയമര്‍ന്നു മേഖലയില്‍ പതിച്ചതാകുമോ എന്ന ആശങ്കയിലായിരുന്നു ജനം. അതു പതിച്ചതു ഡാമിലായതു കൊണ്ടാകാം അവിടത്തെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതെന്നും സംസാരമുണ്ട്.
എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ആകാശത്തു വെളിച്ചം കണ്ടത് എന്തുകൊണ്ട് എന്നതിന് അധികൃതര്‍ക്കും വിശദീകരണമില്ല. സന്ധ്യയോടടുത്താണു സംഭവം നടന്നത് എന്നതിനാല്‍ വെളിച്ചം വ്യക്തമായി കാണാമായിരുന്നു. ഒട്ടേറെ പേര്‍ ഇതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.