ഹരിയാനയില്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുവാന്‍ പോയ കേരളത്തിന്റെ താരങ്ങള്‍ക്കെതിരെ ആക്രമണം
പോയിന്റ്‌നിലയില്‍ കേരളം ആതിഥേയരെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയതിന് പിറകെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ താരങ്ങള്‍ക്കെതിരെ കൈയറ്റം. ആതിഥേയരായ ഹരിയാന ടീമംഗങ്ങളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേരള ടീം ക്യാപ്റ്റന്‍ അജിത്തിന് പരിക്കേറ്റു. പോയിന്റ്‌നിലയില്‍ കേരളം ആതിഥേയരെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയതിന് പിറകെയായിരുന്നു ആക്രമണം ഉണ്ടായത്. വൈകീട്ട് താരങ്ങള്‍ താമസിക്കുന്ന മുറിയിലെത്തിയായിരുന്നു ആക്രമണം.
മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ചോദിച്ചെത്തിയ ഹരിയാന താരങ്ങള്‍ പിന്നീട് തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് കേരള താരങ്ങള്‍ കുറ്റപ്പെടുത്തി. കേരള ടീമിന്റെ പരാതിയെ തുടര്‍ന്ന് പിന്നീട് അധികൃതരെത്തില്‍ താരങ്ങളുമായി സംസാരിച്ചു. ഇതിനെതിരെ കേരള ടീം അധികൃതര്‍ അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന് പരാതി നല്‍കിയിട്ടുണ്ട്. മെഡല്‍ നേടുന്ന ഹരിയാന താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കേരളാ താരങ്ങളുടെ മുന്നേറ്റം കാരണം പിന്നില്‍ ആയതാണ് ഹരിയാന താരങ്ങളെ പ്രകോപിപ്പിച്ചത്.