മുസ്ലീം ഡോക്കട്ര്‍മാര്‍ രോഗികളായ സ്ത്രീകളെ സ്പര്‍ശിക്കരുത് അവരെ നോക്കി ചിരിക്കരുത് സംസാരിക്കരുത് ; പുത്തന്‍ കണ്ടുപിടിത്തങ്ങളുമായി സലഫി പണ്ഡിതന്‍
മുസ്ലീം സ്ത്രീകള്‍ എങ്ങനെ ജീവിക്കണം, നടക്കണം, ഇരിക്കണം എന്നൊക്കെയുള്ള പ്രസ്താവനകള്‍ ഇറക്കുക എന്നതാണ് ചില ഇസ്ലാം മതപണ്ഡിതന്മാരുടെ മുഖ്യ വിനോദം. ഇതിനു അവര്‍ കൂട്ട് പിടിക്കുന്നത് മതഗ്രന്ഥമായ ഖുര്‍ആനെയും. സത്യത്തില്‍ തങ്ങള്‍ക്ക് വേണ്ടുന്ന രീതിയില്‍ ഖുറാനിലെ വാക്യങ്ങള്‍ ഇവര്‍ വളച്ചൊടിച്ചു വേറെ രീതിയില്‍ ആക്കുന്നു എന്നതാണ് സത്യം.ഇത് ശിരസാവഹിക്കാന്‍ കുറെ അണികള്‍ ഉള്ളത് ഇവരുടെ ജോലി എളുപ്പമാക്കുന്നു. ഏത് വിഷയത്തിലും ഇവര്‍ അഭിപ്രായങ്ങള്‍ പറയും. അതിന്‍റെ പേരില്‍ ഇക്കാലത്ത് ഇവര്‍ക്ക് നല്ലപോലെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട് എങ്കിലും അവര്‍ക്ക് അതൊന്നും യാതൊരു പ്രശ്നവും അല്ല.ഇപ്പോളിതാ സ്ത്രീകളെ വിട്ട് മുസ്ളീമിലെ ഡോക്കട്ര്‍മാരെ പിടികൂടിയിരിക്കുകയാണ് പണ്ഡിതന്മാര്‍. മുസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളെ സ്പര്‍ശിക്കരുത് എന്നതടക്കമുള്ള വിചിത്രമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സലഫി മതപ്രഭാഷകന്‍ അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ്. ഫേസ്ബുക്കിലാണ് ഡോക്ടര്‍മാരോട് ചില ഇസ്ലാമിക ഉപദേശങ്ങള്‍ എന്ന പേരിലുള്ള ലേഖനം പങ്കുവെച്ചിരിക്കുന്നത്. കേരള നട്വത്തുല്‍ മുജാഹിദ്ദീനിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തീവ്ര സലഫി വിഭാഗത്തിന്റെ ഭാഗമാണ് അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ്.
അന്യസ്ത്രികള്‍ക്ക് ഡോക്ടര്‍മാര്‍ കൈ കൊടുക്കുന്നത് ഒഴിവാക്കണം എന്ന് ഇയാള്‍ പറയുന്നു. ഇനി അത്യാവശ്യഘട്ടത്തില്‍ മുസ്ലീമായ ഡോക്ടര്‍ക്ക് അന്യസ്ത്രീയെ തൊടേണ്ടതായി വന്നാല്‍ ഗ്ലൗസ് പോലെ തൊലിയെ മറക്കുന്ന എന്തെങ്കിലും ധരിക്കണം. അതുപോലെ മുസ്ലീം സ്ത്രീയ്ക്ക് മറ്റൊരു മുസ്ലീം സ്ത്രീയായ ഡോക്ടറെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നും അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ് പറയുന്നു. അങ്ങനെ വന്നാല്‍ മുസ്ലീമായ മറ്റൊരു പുരുഷ ഡോക്ടറുടെ അടുത്തേക്ക് മാത്രമേ സ്ത്രീ ചികിത്സ തേടി പോകാവുള്ളുവത്രേ. ഇനി പോകുമ്പോള്‍ ശരീരഭാഗങ്ങളില്‍ ചികിത്സയ്ക്ക് ആവശ്യമുള്ളതല്ലാതെ ബാക്കി എല്ലാം മറയ്ക്കുകയും വേണം. തീര്‍ന്നില്ല ഡോക്ടര്‍മാര്‍ക്കുള്ള ഉപദേശങ്ങള്‍. മുസ്ലീം ഡോക്ടര്‍ തനിച്ച് ആയിരിക്കരുത് സ്ത്രീയെ ചികിത്സിക്കുന്നത്. കാരണം ഒരു പുരുഷന്‍ അന്യസ്ത്രീയ്‌ക്കൊപ്പം തനിച്ചാവരുത് എന്ന നിയമം ഡോക്ടര്‍ക്കും ബാധകമാണത്രേ. അന്യസ്ത്രീയെ പരിശോധിക്കുമ്പോള്‍ അനാവശ്യമായ സംസാരം പാടില്ല. പൊട്ടിച്ചിരിക്കാനും പാടില്ല. ചിരിയിലേക്ക് നയിക്കുന്ന സംസാരവും ഒഴിവാക്കണമത്രേ.
ആശുപത്രിയിലെ പരിശോധന സ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിരിക്കണം. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് മുസ്ലീം മതവിശ്വാസത്തിന് എതിരാണെന്നും അയ്ദീദ് പറയുന്നു. ആണിനും പെണ്ണിനും പരസ്പരാകര്‍ഷണമുണ്ടാക്കുവാനാണ് ഇത്തരം സര്‍ജറികളത്രേ. മാത്രമല്ല ആശുപത്രികളിലും ആംബുലന്‍സുകളിലും കാണുന്ന റെഡ് ക്രോസ് ചിഹ്നങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്നും ഇയാള്‍ പറയുന്നു. റെഡ്‌ക്രോസ് ചിഹ്നം ക്രിസ്തുമതവിശ്വാസികളുടെ കുരുശ് രൂപമാണെന്ന് പറഞ്ഞാണ് അവ ഉപേക്ഷിക്കണമെന്ന് അയ്ദീദ് ആവശ്യപ്പെടുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് പലതരം ചിഹ്നങ്ങള്‍ വീടുകളിലും വാഹനങ്ങളിലും കാണാറുണ്ട്. കുരിശ് രൂപം ഇതിന് ഉദാഹരണമാണ്. ഇതുപയോഗിക്കുന്നത് വിശ്വാസത്തിലേക്ക് പിഴച്ച ചിന്തകള്‍ കയറിവരാനും ദീനില്‍ നിന്നും അകലാനും കാരണമാകുമത്രേ. നേരത്തെയും ഇത്തരം വിവാദ പ്രസ്താവന നടത്തി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അബ്ജുള്‍ അയ്ദീദ്. മുസ്ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ അയയ്ക്കരുതെന്നും അത് ഇസ്ലാമിന് വിരുദ്ധമാണെന്നും അയ്ദീദ് നേരത്തെ പറഞ്ഞിരുന്നു.