അഴിമതിയില്‍ കേരളത്തിന് രാജ്യത്ത് മൂന്നാം സ്ഥാനം ; ഒന്നാമന്‍ മഹാരാഷ്ട്ര
രാജ്യത്തെ അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനം. ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തലിലാണ് കേരളത്തിന് ഈ സ്ഥാനം ലഭിച്ചത്‍. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്രക്ക് പിറകില്‍ ഒഡീഷയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം 4439 അഴിമതി കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടത്. 2017-ല്‍ കേരളത്തില്‍ ഇതുവരെ 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതെന്നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍വേയുടെ കണ്ടെത്തല്‍. ഏറ്റവും കുറവ് ഐടി വകുപ്പിലാണ്. എന്നാല്‍ ഇത്രയേറെ കേസുകള്‍ നിലവില്‍ ഉണ്ട് എങ്കിലും 2016-ല്‍ അഴിമതി കേസില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെട്ടത് ഒരു വകുപ്പിലെ ഉദ്യോഗസ്ഥന്‍ മാത്രമാണ്. നിരവധി കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുണ്ട്. അതുപോലെ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു പോകുന്ന ഉദ്യോഗസ്ഥരും കുറവല്ല.