അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും ; അറസ്റ്റ് ചെയ്യാന്‍ സാധ്യത
തിരുവനന്തപുരം : വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടി അമലാ പോള്‍ ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തി അമല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുക. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്. നേരത്തെ പലവട്ടം അമലയോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിഷേധാത്മകമായ മറുപടിയാണ് താരം അതിനു നല്‍കിയത്.
തുടര്‍ന്ന് അമലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. അമലയെ കൂടാതെ നടന്മാരായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവര്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. അതേസമയം അമലയെ അറസ്റ്റ് ചെയ്യുവാന്‍ സാധ്യത ഉള്ളതായി പറയപ്പെടുന്നു. നേരത്തെ സമാനമായ സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. അതുപോലെ പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട് നടനും എം പിയുമായ സുരേഷ് ഗോപിയും ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും.