പുതുച്ചേരി ; കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

INDIA/

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചു. മുഖ്യമന്ത്രി വി.നാരായണ സ്വാമി ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.ആര്‍ കോണ്‍ഗ്രസ് – അണ്ണാ ഡിഎംകെ സഖ്യം ശ്രമം തുടങ്ങി. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ, ബി.ജെ.പിയുടെ നോമിനേറ്റഡ് അംഗങ്ങളെ വോട്ടുചെയ്യാന്‍ അനുവദിയ്ക്കരുതെന്ന് വി. നാരായണ സ്വാമി, സ്പീക്കറോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് നാരായണ സ്വാമിയും എംഎല്‍എമാരും സഭ വിട്ടിറങ്ങി, ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ചതിയിലൂടെ അട്ടിമറിച്ച, പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് നാരായണ സ്വാമി പറഞ്ഞു. രാജി സംബന്ധിച്ച കാര്യത്തില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജന്‍ ഉടന്‍ തീരുമാനമെടുക്കും. പ്രതിപക്ഷത്തെ എന്‍ ആര്‍ കോണ്‍ഗ്രസ് – എ.ഡി.എം.കെ-ബി.ജെ.പി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിനെതിരെയും മുന്‍ ഗവര്‍ണര്‍ക്കെതിരെയും ഉന്നയിച്ചത്.