സിപിഐ മണ്ഡലം സമ്മേളനത്തില്‍ നിന്നും എം.എല്‍.എ ഇറങ്ങിപ്പോയി
കഴിഞ്ഞ ദിവസം സിപിഐ മണ്ഡലം സമ്മേളനത്തില്‍ നിന്നും എം.എല്‍.എ മുഹമ്മദ് മുഹ്സിന്റെ നേതൃത്വത്തില്‍ ഏതാനും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. യുഡിഫ് തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച പട്ടാമ്പി മണ്ഡലത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന മുഹ്സിന്‍ മികച്ച വിജയം നേടുകയായിരുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ സ്വീകാര്യനായ എം.എല്‍.എ പക്ഷെ ജില്ലാ നേതൃത്വത്തിന് അനഭിമതനായി തീര്‍ന്നു. സിപിഎം മുമായുള്ള അടുത്ത ബന്ധം ഇതിനൊരു കാരണമായി പറയപ്പെടുന്നു.
മുഹ്സിന്‍ വിരുദ്ധ ചേരിയില്‍ ഉള്ള ആളെ ജില്ലാ നേതൃത്വം ഇടപെട്ട് മണ്ഡലം സെക്രട്ടറി ആക്കിയതാണ് മുഹ്സിന്‍ വിഭാഗത്തെ പ്രകോപിതനാക്കിയത്, ഇതിനെ തുടര്‍ന്ന് ഇവര്‍ മണ്ഡലം സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള വരാണ് മറു ചേരിയില്‍, ഇവര്‍ എം.എല്‍. എ യുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയപ്പെടുന്നു. മുഹ്സിന്‍ പാര്‍ട്ടിയെ മറക്കുന്നു എന്നാണ് ഇവരുടെ വാദം.
മുഹ്സിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം ശ്രമം തുടങ്ങി, അങ്ങിനെ സംഭവിച്ചാല്‍ വലിയ ചേരിതിരിവ് മണ്ഡലത്തിലെ സിപിഐ യില്‍ ഉണ്ടാകുമെന്നുറപ്പാണ്.