മാലിദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് പ്രസിഡന്റ് അബ്ദുള്ള യെമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ജയിലിലടച്ചിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യം പ്രസിഡന്റ് അബ്ദുള്ള യമീന് തള്ളിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപമെടുക്കുന്നത്.
സംശയമുള്ളവരെ അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പ്രസിഡന്റ് അബ്ദുള്‍ യമീനിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതി നീക്കം തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.