ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയുടെ അറിവോടെ; കാല് വെട്ടാനായിരുന്നു ക്വട്ടേഷനെന്ന് പ്രതികളുടെ മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതക സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റില്‍ ആയ രണ്ട് പേരും ശുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് പറയുന്നു. ശുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്,ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലയാളി സംഘത്തിലുള്ളവര്‍ എസഎഫ്ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവര്‍ത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് കൊലപാതകമെന്നു പോലീസ് പിടിയിലായ പ്രതികള്‍ നല്കിയ മൊഴിയില്‍ പറയുന്നു. പിടിയിലാകാനുള്ള രണ്ടു പേര് ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമിച്ചതെന്നുമാണു വെളിപ്പെടുത്തല്‍. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല് വെട്ടാനായിരുന്നു ലക്ഷ്യം. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനായിരുന്നു കൊട്ടേഷന്‍ കിട്ടിയത്. ഇനി പിടികിട്ടാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്കി.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു മരണം.