ബൗളറുടെ തലയില്‍ കൊണ്ടിട്ടും ബോള് പറന്നത് ബൗണ്ടറിയിലേക്ക് ; ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വണ്ടര്‍ സിക്‌സര്‍

ഇത്തരമൊരു സിക്‌സര്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധകര്‍ പോലും ഇതിനു മുന്‍പ് കണ്ട് കാണുകയില്ല. കാരണം ഇങ്ങനൊരു സിക്‌സര്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചാല്‍ നടക്കാന്‍ പ്രയാസമാണ്. ന്യൂസിലന്‍ഡ് അഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ പറന്ന ഒരു സിക്സ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഫോര്‍ഡ് ട്രോഫിയ്ക്ക് വേണ്ടിയുളള ഏകദിന മത്സരത്തിലാണ് ഓക്ലന്‍ഡ് താരം ജീത്ത് റാവല്‍ അത്ഭുത സിക്സ് പായിച്ചത്.

കാന്റെര്‍ബറി ബൗളര്‍ അന്‍ഡ്യൂ എല്ലീസിന്റെ തലയില്‍ കൊണ്ട പന്ത് പാഞ്ഞത് ബൗണ്ടറിക്ക് മുകളിലൂടെയാണ്.  എല്ലീസിന്റെ പന്ത് കയറിയടിച്ച റാവല്‍ ബൗളര്‍ ലക്ഷ്യം വച്ചത് ഒരു സ്‌ട്രൈറ്റ് ബൗണ്ടറിയാണ് പക്ഷെ എല്ലീസിന്റെ തലയില്‍ കൊണ്ട് ഉയര്‍ന്ന പന്ത് സിക്സ് ലൈന്‍ കടന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. (ആ കാഴ്ച്ച കാണാം)

അതെസമയം പന്ത് മാരകമായി തലയില്‍ തട്ടിയെങ്കിലും എല്ലീസിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് സൂചന. ന്യൂസിലന്‍ഡ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.