പന്ത് ബൗണ്ടറി കടന്ന് സിക്‌സറായിട്ടും ബാറ്റ്‌സ്മാന്‍ ‘ക്‌ളീന്‍ ബൗള്‍ഡ്’; ഇതെന്തൊരു വിക്കറ്റ്-വീഡിയോ
ദുബായ്: ബാറ്റ്‌സ്മാന്‍ അടിച്ചു പറത്തി സിക്‌സര്‍ നേടിയാലും വിക്കറ്റാകുമോ? ഇതെന്ത് മറിമായം.ഈ വിക്കറ്റ് ആദ്യം കണ്ടാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇങ്ങനെയാകും തോന്നുക. പക്ഷെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ സംഗതി മനസിലാകും. പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടയിലാണ് സംഭവം.
പെഷവാറും ക്വെറ്റയും തമ്മിലുള്ള ടി-ട്വന്റി മത്സരത്തിനിടെ ക്വെറ്റയുടെ ബാറ്റ്സ്മാന്‍ അന്‍വര്‍ അലിയാണ് അപ്രതീക്ഷിതമായി പുറത്തായത്. മത്സരത്തിന്റെ 19-ാം ഓവറിലായിരുന്നു ഈ പുറത്താകല്‍. വഹാബ് റിയാസ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് അന്‍വര്‍ അലി ഗാലറിയിലേക്ക് പറത്തി.
ICYMI: OUT! 19.1 Wahab Riaz to Anwar Ali
Watch ball by ball highlights at https://t.co/OhOiaZDLRV#QGvPZ #HBLPSL #Cricingif #PSL2018 pic.twitter.com/j7lsKOHRsK— PakistanSuperLeague (@thePSLt20) March 1, 2018
എന്നാല്‍ അതിനിടയില്‍ അന്‍വറില്‍ കാല്‍ തട്ടി ബെയ്ല്‍ വീണിരുന്നു. ഹിറ്റ് വിക്കറ്റാണെന്ന് ഉറപ്പായതോടെ അമ്പയര്‍ സിക്സിന് പകരം ഔട്ട് വിളിച്ചു. മൂന്നു റണ്‍സുമായി അന്‍വല്‍ അലി ക്രീസ് വിടുകയും ചെയ്തു.