കണ്ണൂരില്‍ അമിത വേഗതയില്‍ വന്ന വാന്‍ ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്നു മരണം

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ചാല നട്ടാല്‍ ബൈപ്പാസിന് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കു പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്.

അഗ്‌നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ വാനില്‍ നിന്ന് പുറത്തെടുത്തത്.മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.