കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ വച്ചായിരുന്നു അപകടം. ആര്‍ട്ട് മാഗസിന്‍ ആയ മൃദംഗ വിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു അപകടം. ഒന്നാം നിലയില്‍ നിന്നാണ് തീഴേക്ക് വീണത്.പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് റിബണ്‍ മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകളില്ലായിരുനന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ എംഎല്‍എ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്.
മ തോമസ് എംഎല്‍എ വീണത് ഇരുപതടിയോളം ഉയരത്തില്‍ നിന്നാണ്. തലയടിച്ച് മുന്നിലേക്കാണ് വീണത്. മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ രക്തം വാര്‍ന്നിരുന്നു. ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡില്‍ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാര്‍ഡുമാര്‍ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നില്‍ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബണ്‍ ആയിരുന്നു.അടിയന്തിര ശാസ്ത്രക്രിയയുടെ ആവശ്യം നിലവില്‍ ഇല്ലെന്നും എംഎല്‍എ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ തുടരുന്നെതെന്നും, ചെസ്റ്റില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതിനാല്‍ ഒരു ട്യൂബിട്ട് അത് വലിച്ചെടുക്കേണ്ടി വരും. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും ഉമ തോമസിനെ ചികില്‌സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.