പ്രവാസിയുടെ ആത്മഹത്യക്ക് കാരണമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി സിപിഐ
വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനു എടുത്ത ഭൂമിയില്‍ പാര്‍ട്ടിക്കാര്‍ കൊടി കുത്തിയത് കാരണം ആത്മഹത്യ ചെയ്ത പ്രവാസിയുടെ മരണത്തിനെ പോലും പരിഹസിച്ചുകൊണ്ട് സിപിഐ. പുനലൂരിലെ പ്രവാസി സുഗതന്റെ ആത്മഹത്യക്ക് കാരണമായി അറസ്റ്റിലായ പ്രതികള്‍ക്ക് സി പി ഐ പാര്‍ട്ടി നല്‍കിയത് വമ്പിച്ച സ്വീകരണം. ജാമ്യത്തിലിറങ്ങിയ മൂന്ന് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കാണ് പാര്‍ട്ടി സ്വീകരണം നല്‍കിയത്. ഇന്നു വൈകുന്നേരത്തോടെ കുന്നിക്കോടു വച്ചായിരുന്നു പരിപാടി. എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനും മറ്റ് രണ്ട് പേര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.
സ്ഥലത്തെ സി പി ഐ പ്രാദേശിക നേതാക്കള്‍ എല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണം ആരംഭിച്ച സ്ഥലത്ത് എ ഐ വൈ എഫ്- സി പി ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടുകയും ജോലി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സുഗതന്‍ നിര്‍മ്മാണത്തില്‍ ഇരുന്ന വര്‍ക്ക് ഷോപ്പില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചത്. പ്രവര്‍ത്തകരുടെ ഭീഷണിക്ക് എതിരെ പല തവണ മുതിര്‍ന്ന നേതാക്കളെ കണ്ടു സുഗതന്‍ പരാതി ബോധിപ്പിച്ചു എങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.