സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം ; ചണ്ഡീഗഡിനെ തോല്‍പ്പിച്ചത് നാലു ഗോളിന്
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനാണ് കേരളത്തിന്റെ യുവനിര ചണ്ഡീഗഢിനെ തോല്‍പിച്ചത്. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എം.എസ് ജിതിനാണ് കേരളത്തിന്‍റെ വിജയശില്പി. രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ ചണ്ഡിഗഡിനെതിരെ 11-ാം മിനിറ്റില്‍ എം.എസ്.ജിതിനാണു കേരളത്തിന്റെ ആദ്യഗോള്‍ സ്വന്തമാക്കിയത്.
ബംഗാളും മണിപ്പൂരുമടങ്ങുന്ന ഗ്രൂപ്പ് എയിലെ താരതമ്യേന ദുര്‍ബലരായ ചണ്ഡിഗഡിനെതിരെ വന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ചണ്ഡീഗഢ് ഒരു ഗോള്‍ തിരിച്ചടിച്ചത്. വിശാല്‍ ശര്‍മ്മയാണ് ചണ്ഡീഗഢിന് ആശ്വാസഗോള്‍ സമ്മാനിച്ചത്. 13 പുതുമുഖങ്ങളുമായിട്ടാണ് കേരളം ഇത്തവണ കൊല്‍ക്കത്തയിലെത്തിയത്. അത് ആദ്യ മത്സരത്തില്‍ തന്നെ പ്രകടമാകുകയും ചെയ്തു.