പോലീസ് ജീപ്പ് ഇടിച്ചിട്ട യുവാവിന്റെ നില ഗുരുതരം ; തിരിഞ്ഞു നോക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റോഡിലൂടെ അമിത വേഗതയില്‍ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. കാര്യവട്ടം സ്വദേശി ആശംസ് ജോയിയാണ് പോലീസ് ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയിലാണ് ജോയിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാവിന്റെ കൈക്കും തലയ്ക്കും പരിക്കേറ്റതയാണ് ലഭിക്കുന്ന സൂചനകള്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്.
കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന് ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരിക്കേറ്റത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി. സാധാരണ വേഗതയില്‍ റോഡിലൂടെ ഓടുകയായിരുന്ന ബൈക്കിനെ വശം തെറ്റിച്ച് വന്ന ജീപ്പ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു നല്‍ക്കുകയാണ്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല.