സന്തോഷ്‌ ട്രോഫി ; തകര്‍പ്പന്‍ ജയവുമായി കേരളം സെമിയില്‍

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. നിര്‍ണായകമായ മത്സരത്തിൽ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തിൽ ചാണ്ഡീഗഢിനെയും മത്സരത്തിൽ മണിപ്പൂരിനെയുമാണ് കേരളം തോൽപിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് കേരളത്തിനായിരുന്നു ആധിപത്യം. മഹാരാഷ്ട്ര മുന്നേറ്റനിരയ്ക്ക് യാതെരു അവസരവും നല്‍കാതെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു കേരളം. ക്യാപ്റ്റന്‍ രാഹുല്‍ രാജും ജിതിന്‍ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനാണ് ഗോളുകള്‍ കണ്ടെത്തിയത്.